മാതൃഭൂമി ആരോഗ്യ മാസികയില്‍ നിന്നും. ബിജു സി പി തയാറാക്കിയത്
"യശശരീരനായ വൈദ്യഭൂഷണം രാഘവന് തിരുമുല്പാടിനു കത്തയക്കുകയോ എന്തെങ്കിലും എഴുതി തരണമെന്ന് ആവശ്യപ്പെടുകയോ ചെയ്താല്‍ മിക്കപ്പോഴും രണ്ടു ദിവസത്തിനകം ആവശ്യപ്പെട്ട സാധനം കയ്യില്‍ കിട്ടുമായിരുന്നു. വളരെയധികം ജോലിത്തിരക്കുകളുണ്ട്, നിങ്ങളാവശ്യപ്പെട്ട കാര്യം ഒന്ന് മാറ്റിവെച്ചാല്‍ നടക്കാതെ പോകും. തിരക്ക് ഏറെ ഉള്ളതിനാല്‍ ഇപ്പോള്‍ തന്നെ എഴുതുകയാണ് എന്ന കുറിപ്പോടെയാണ് മിക്കപ്പോഴും അദ്ദേഹത്തിന്റെ കത്തുകള്‍ കിട്ടിയിരുന്നത്. തിരക്ക് കൂടുതലായതിനാല്‍ പണികള്‍ വേഗം തീര്‍ക്കുന്ന ഈ രീതി പക്ഷെ നമുക്ക് അത്ര പരിചിതമല്ല. സമയമില്ലാത്തതിനാല്‍ പല കാര്യങ്ങളും മാറ്റി വെക്കുന്നതാനല്ലോ നമ്മുടെ രീതി."